Total Pageviews

Tuesday, March 29, 2016

ഒരുപാടല്ലെങ്കിലും കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു ആ കൈ പിടിച്ച് കൂടെ വരുമ്പോൾ..              

        അടുത്തിരുന്നു കടലു കാണാൻ ,പൂഴിമണ്ണിൽ കവിതയെഴുതാൻ, പറഞ്ഞ് തീരാതത്ര വിശേഷങ്ങൾ പറയാൻ.. മലകളും കാടുകളും പ്രകൃതിയൊരുക്കിയ വിസ്മയങ്ങൾ ഒന്നിച്ചാസ്വദിക്കാൻ .. അത് സ്വപ്‌നങ്ങളായ് ചുരുങ്ങുമെന്നറിഞ്ഞത് ഒരു കണ്ണ് നീർ തുള്ളിയിൽ ഞനൊതുക്കി..  

 പ്രേമിക്കുമ്പോൾ വാങ്ങി നൽകിയ പോലെ മുത്തുമാലകളും കുപ്പിവളകളും ഒരിക്കലെങ്കിലും എനിക്ക് നൽകുമെന്ന് കരുതി, നിന്നെ ഓർത്തപ്പോൾ വാങ്ങിയതെന്ന് പറയുമെന്ന് അത് കേട്ട് നാണിക്കുമെന്നും.. ജീവിത അവസാനം വരെ ഞാനാ വളപ്പൊട്ടുകൾ കൂട്ടി വെച്ചേനേ...      
 ഒരിക്കലെങ്കിലും ഞാൻ പറയാതെ ചേർത്ത് നിർത്തി നെറുകിൽ ചുംബനം തരുമെന്നും ,പിണങ്ങി കരഞ്ഞ് ഞാൻ മാറിയിരിക്കുമ്പോൾ ഒന്നും മിണ്ടാതെ ചേർത്ത് പിടിക്കും എന്നും, ഒരിക്കൽ എങ്കിലും പ്രേമത്തോടെ കണ്ണിൽ നോക്കി കഥ പറയുമെന്നും , നീയില്ലാതെ പോയാൽ ഞാൻ എത്ര ശൂന്യനെന്ന് ഉള്ളിൽ തട്ടിയൊരു വാക്ക് പറയുമെന്നും ,  എല്ലാവരിൽ നിന്നും ഞാൻ ഒഴിഞ്ഞ് മാറുമ്പോൾ ഇവളെനിക്ക് പ്രിയപ്പെട്ടതെന്ന് പറയാതെ ഒരിക്കലെങ്കിലും അവരറിയുമെന്നും ...
പരീക്ഷാ ചൂടിൽ വേവുമ്പോൾ നീ വിജയിക്കുമെന്നൊരു ആശ്വാസമേകുമെന്നും..
 ഇല്ല ഇനി പറയില്ല പറയാതെ അറിയുമെന്നോർത്ത ഒരു പിടി ആശകൾ ചാരമാകട്ടെ..
ഞാനൊരു ബലിമൃഗം മാത്രം. വീട്ടുകാർ വിലയിട്ട് വിറ്റ വെറും മൃഗം ..

 ഞാനെന്റെ അവസാന ശ്വാസം ഉപേക്ഷിച്ച് പോകുമ്പോൾ നീ കരയരുത്   " പെണ്ണേ പറയാതെ ഞാനിഷ്ടം പറഞ്ഞെന്ന്, നീ അറിയാതെ ഒരു പാട് സ്നേഹിച്ചിരുന്നെന്ന് "

1 comment: