Total Pageviews

Tuesday, March 29, 2016

ഒരുപാടല്ലെങ്കിലും കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു ആ കൈ പിടിച്ച് കൂടെ വരുമ്പോൾ..              

        അടുത്തിരുന്നു കടലു കാണാൻ ,പൂഴിമണ്ണിൽ കവിതയെഴുതാൻ, പറഞ്ഞ് തീരാതത്ര വിശേഷങ്ങൾ പറയാൻ.. മലകളും കാടുകളും പ്രകൃതിയൊരുക്കിയ വിസ്മയങ്ങൾ ഒന്നിച്ചാസ്വദിക്കാൻ .. അത് സ്വപ്‌നങ്ങളായ് ചുരുങ്ങുമെന്നറിഞ്ഞത് ഒരു കണ്ണ് നീർ തുള്ളിയിൽ ഞനൊതുക്കി..  

 പ്രേമിക്കുമ്പോൾ വാങ്ങി നൽകിയ പോലെ മുത്തുമാലകളും കുപ്പിവളകളും ഒരിക്കലെങ്കിലും എനിക്ക് നൽകുമെന്ന് കരുതി, നിന്നെ ഓർത്തപ്പോൾ വാങ്ങിയതെന്ന് പറയുമെന്ന് അത് കേട്ട് നാണിക്കുമെന്നും.. ജീവിത അവസാനം വരെ ഞാനാ വളപ്പൊട്ടുകൾ കൂട്ടി വെച്ചേനേ...      
 ഒരിക്കലെങ്കിലും ഞാൻ പറയാതെ ചേർത്ത് നിർത്തി നെറുകിൽ ചുംബനം തരുമെന്നും ,പിണങ്ങി കരഞ്ഞ് ഞാൻ മാറിയിരിക്കുമ്പോൾ ഒന്നും മിണ്ടാതെ ചേർത്ത് പിടിക്കും എന്നും, ഒരിക്കൽ എങ്കിലും പ്രേമത്തോടെ കണ്ണിൽ നോക്കി കഥ പറയുമെന്നും , നീയില്ലാതെ പോയാൽ ഞാൻ എത്ര ശൂന്യനെന്ന് ഉള്ളിൽ തട്ടിയൊരു വാക്ക് പറയുമെന്നും ,  എല്ലാവരിൽ നിന്നും ഞാൻ ഒഴിഞ്ഞ് മാറുമ്പോൾ ഇവളെനിക്ക് പ്രിയപ്പെട്ടതെന്ന് പറയാതെ ഒരിക്കലെങ്കിലും അവരറിയുമെന്നും ...
പരീക്ഷാ ചൂടിൽ വേവുമ്പോൾ നീ വിജയിക്കുമെന്നൊരു ആശ്വാസമേകുമെന്നും..
 ഇല്ല ഇനി പറയില്ല പറയാതെ അറിയുമെന്നോർത്ത ഒരു പിടി ആശകൾ ചാരമാകട്ടെ..
ഞാനൊരു ബലിമൃഗം മാത്രം. വീട്ടുകാർ വിലയിട്ട് വിറ്റ വെറും മൃഗം ..

 ഞാനെന്റെ അവസാന ശ്വാസം ഉപേക്ഷിച്ച് പോകുമ്പോൾ നീ കരയരുത്   " പെണ്ണേ പറയാതെ ഞാനിഷ്ടം പറഞ്ഞെന്ന്, നീ അറിയാതെ ഒരു പാട് സ്നേഹിച്ചിരുന്നെന്ന് "

Wednesday, March 9, 2016

കാത്തിരിപ്പ്

അതൊരു സുഖമുള്ള കാത്തിരിപ്പാണ്..

 വാപ്പയ്ക്ക്‌ ലീവ് കിട്ടി എന്ന് അറിയുന്നതു മുതൽ ദിവസങ്ങളെണ്ണിയെണ്ണി കാത്തിരിക്കും..

 ആ മുഖമൊന്നു കാണാൻ ഉള്ള കാത്തിരിപ്പ്‌
ഉറക്കപിച്ചയിൽ  എയർപോർട്ടിന് മുന്നിലെ കാത്തിരിപ്പ്‌..

  നടന്നു വരുന്ന ഓരോര്തരിലും ആ മുഖം തേടും.

 ആ പഴയ അഞ്ചുവയസ്സുകാരിയുടെ ആകാംക്ഷയോടെ ഇന്നും..

  വലിയ പെട്ടിയിൽ കാത്തു വെച്ച സമ്മാനങ്ങളെക്കാളും വലിയ സമ്മാനമായി മനസ്സില്‍ കൊണ്ടുനടക്കുന്ന വാപ്പയെ....

കണ്ടു കൊതിതീരും മുന്നേ തിരിച്ചു പോക്ക്..

പിന്നെ അടുത്ത അവധിക്കാലം വരെ കാത്തിരിപ്പ്‌ ആ തണലിനായ്..

Tuesday, March 8, 2016

സൂര്യപുത്രി

ഇനി വരും ജന്മം സൂര്യ പുത്രിയായ് ജനിക്കണം
കവചകുണ്ഡലങ്ങൾ നേടണം
ക്രൂരമായ് പതിക്കും കരങ്ങളെ
തീജ്വാലയാൽ എരിക്കണം.

'ജ്വോതി'യായ് തന്നെ വിളങ്ങണം
നിന്‍റെ സൊദരിയെന്നു നീ കരുതും വരെ
എന്‍റെ ജ്യോതിസ്സാൽ ഞാൻ തിളങ്ങിടും

സൂര്യപുത്രിയായി ഞാന്‍ തീരണം
ഈ കളങ്കം എനിക്ക് മായ്ക്കുവാന്‍
ഇനി വരും ജന്മം സൂര്യ പുത്രിയായ് ജനിക്കണം
കവചകുണ്ഡലങ്ങൾ നേടണം
ക്രൂരമായ് പതിക്കും കരങ്ങളെ
തീജ്വാലയാൽ എരിക്കണം.

'ജ്വോതി'യായ് തന്നെ വിളങ്ങണം
നിന്‍റെ സൊദരിയെന്നു നീ കരുതും വരെ
എന്‍റെ ജ്യോതിസ്സാൽ ഞാൻ തിളങ്ങിടും

സൂര്യപുത്രിയായി ഞാന്‍ തീരണം
ഈ കളങ്കം എനിക്ക് മായ്ക്കുവാന്‍

ഒറ്റയ്ക്കാകുന്ന കുഞ്ഞ് പൂവുകൾ

വേർപിരിയാൻ ആശിച്ചു കോടതി മുറികളിൽ തമ്മിലടിക്കുന്ന ദാമ്പത്യമേ..

 ആര് ജയിച്ചാലും തോല്ക്കുന്നത് സ്നേഹം ഊട്ടി നിങ്ങൾ വളർത്തേണ്ട ഓമനകൾ ആണ്..

 ഉത്തരം ഇല്ലാത്ത ഒരായിരം ചോദ്യങ്ങൾക്ക് മുൻപിൽ നിറകണ്ണുകളോടെ നില്ക്കേണ്ടി വരുന്ന നിസ്സഹായത ഒരു നിമിഷം ഓർത്താൽ പരസ്പരം ചെളിവാരിയെറിയാൻ ആ ഇരുണ്ട മുറികൾ  തിരഞ്ഞെടുക്കില്ലായിരുന്നു..

 ആത്മവിശ്വാസം ഇല്ലാതെ നിരാശയോടെ ജീവിതത്തിലെ പ്രശ്നങ്ങളിൽ എന്ത് വേണം എന്ന് അറിയാതെ നല്ല ഒരു ഭാര്യയോ ഭർത്താവോ ആകാൻ കഴിയാതെ ആ ജന്മങ്ങൾ കൊഴിഞ്ഞു പോകും..

അമ്മ പറഞ്ഞ മോശക്കാരനായ അച്ഛനും അച്ഛൻ പറഞ്ഞ ചീത്ത അമ്മയ്ക്കും അവരുടെ ഹൃദയത്തിൽ ഇടം ഇല്ലാതാവും..

തന്റെതല്ലാത്ത കാരണത്താൽ വിവാഹ മോചനം നേടുന്നവർ ആ തകർന്ന ദാമ്പത്യത്തിൽ നഷ്ടങ്ങൾക്ക് മാത്രമായി ഒരു ജീവനും ജന്മം നല്കാതിരിക്കുക.

അവരുടെ കടം നിങ്ങൾക്ക് ഒരിക്കലും നികത്താൻ കഴിയില്ല..

വിലോല

വിങ്ങിപൊട്ടുന്നു ഹൃത്തടം
വിലങ്ങണിയുന്നു കൈകൾ
വേദന തിങ്ങുമീ ജീവിതം
വിലോലെ നിനക്ക് ജന്മപാപം

കണ്ണീരുണങ്ങാത്ത കവിളിണ
കൈപ്പുനീരുറവ ചൊടികളില്‍
എന്തിനുകണ്മണീ നീയെന്നും
കാലം കൊഴിയാന്‍ കാത്തു നില്പൂ

ആലംബം തേടുന്ന നേരം
കൈത്താങ്ങായാരെയോതേടുംനേരം
നീലാകാശം നിന്നെ നോക്കി
ആര്‍ത്തട്ടഹസിക്കുന്നുവോ

സഖിയെ തിരയുന്ന നേരം
അരക്കില്ലമൊരുക്കി ചുടുന്നു
നൊമ്പരം മിഴികളില്‍ ചാലായ്
തോരാക്കണ്ണീര്‍ മഴചൂടി

ഉയിര്‍ത്തെഴുന്നേല്‍ക്ക നീ അംഗനേ
ഉയിര്‍വിന്നായ് പുതു ജന്മം തേടൂ
ഉള്ളു തുറക്കനീ ഉറക്കെ പറയുക
പ്രതികരണ ശേഷി പ്രകടമാക്കുക

സതിയനുഷ്ഠിക്കേണ്ട
സീതയുമാവേണ്ട നീ
സൂര്യശോഭപോല്‍ വിളങ്ങട്ടെ
സീമന്തരേഖ തന്‍ ചെഞ്ചോരച്ചുവപ്പ്.

Saturday, January 30, 2016

ഒരു കവി ജനിക്കുന്നത്

ഒരു കവി ജനിക്കുന്നത്

അമ്മ കവിത ചൊല്ലാൻ ഈണം പഠിച്ചില്ല
ആയിരം കവിതകുഞ്ഞുങ്ങൾ പിറന്നപ്പോഴേ

ഇഷ്ടം എന്നാ വാക്കിൽ പോലും
ഈണം തികയ്ക്കും കവിതകൾ പിറക്കവേ

ഉഷ്ണം തീർക്കാൻ മഴകുഞ്ഞുങ്ങൾ
ഊഷര ഹൃദയത്തിൽ മഴപ്പാട്ട്‌ പാടവേ

ഋതു ഭേദമേതും ഇല്ലാതെ ഞാനും
എത്രെയോ രാവുകൾ കവിതകൾക്ക് നല്കി

ഏറിയ നോവുകൾ കാലത്തിന്റെ മീതെ
ഐശ്വര്യം നേടാൻ പടവുകൾ ആകവേ

ഒന്നും ഓർക്കുവാൻ ഇഷ്ടമല്ലെങ്കിലും
ഓർമ്മകൾ ആയിരം കവിതകൾ തന്നു

ഔഷധമായവ ഹൃത്തടം നനയ്ക്കവേ
അംബരം വീണ്ടും കണ്ണീരു വാർത്തിടും
അമ്മയിൽ തന്നെ തിരികെയെത്തിച്ചേരും