Total Pageviews

Thursday, October 6, 2011

ഞാന്‍..


ഞാന്‍..
മഷി വറ്റിയ തൂലികയില്‍ ജീവിതം രചിച്ചവള്‍
സ്വന്തം കഥ കൊണ്ട് അന്നം തേടിയവള്‍


ഞാന്‍..
നഷ്ടപെടാന്‍ ഇന്ന് സ്വന്തമായി ഒന്നും ഇല്ലെന്ന തിരിച്ചറിവ് നേടിയവള്‍
അനന്തമായ യാത്രയില്‍ മാത്രം അഭയം കണ്ടവള്‍

ഞാന്‍..
സ്വന്തമായൊരു അസ്ഥിത്വംപോലും ഇല്ലാത്തവള്‍..
അന്യന്റെ മുന്‍പില്‍ ജീവിതത്തിനായി ഇരക്കുന്നവള്‍..

ഞാന്‍..
ഞാനെന്ന വാക്കിനു പോലും അധികമായവള്‍
ഇര കാത്തിരിക്കുന്നവര്‍ക്ക് മുന്‍പില്‍ ജീവന്‍ ബലി കഴിച്ചവള്‍,..

ഞാന്‍..
ചുറ്റിലും ഉള്ള ആയിരം ചോദ്യങ്ങളാല്‍ വിഴുങ്ങപെട്ടവള്‍..
ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങള്‍ക്ക് മുന്‍പില്‍
കുനിഞ്ഞ ശിരസ്സോടെ നഷ്ടപെടുന്ന അഭിമാനത്തിന്റെ അവസാന തരിയില്‍ ജീവിതത്തിന്റെ അര്‍ഥം കണ്ടവള്‍..

ഞാന്‍.. നഷ്ടങ്ങളുടെ ആദ്യ വാക്ക്

അവസാനത്തേയും....








Thursday, June 23, 2011

നീയും ഞാനും

നീയും ഞാനും
നീ ആളിപ്പടരുന്ന അഗ്നിയാണ്..
ആയിരം യുഗങ്ങളിലെ എന്റെ പാപങ്ങള്‍ നക്കിതുടക്കുന്ന യാഗാഗ്നി
നീ ആത്മാവിനെ തണുപ്പിക്കുന്ന ജലമാണ്
എന്നിലെ നിരാശകളെ  കഴുകിമാറ്റുന്ന  തീര്‍ത്ഥം
നീ ശോഭ പരത്തുന്ന നിലാവാണ്‌
എന്നിലെ നന്മയെ വെളിച്ചം  പൂശുന്ന നിലാവ്
നീ എന്‍റെ തന്നെ നിഴലാണ്
എന്‍റെ ഹൃദയ സ്പന്ദനങ്ങള്‍ക്ക് കാതോര്‍ത്തു
 ഉള്‍തുടിപ്പുകള്‍ക്ക്  ജീവന്‍ പകരുന്ന സ്നേഹം..
നീ യും ഞാനും ഒന്ന് തന്നെയാണ്..
യുഗങ്ങളോളം നിന്നെ തേടി നടന്നു
നീയായി പോയതാണ് ഞാന്‍..

Tuesday, May 31, 2011

എഴാം ആകാശം

സ്വര്‍ഗത്തിലേക്കുള്ള വാതില്‍ ഏഴാം ആകാശത്തിലൂടെ ആണോ ?
അറിയില്ല .
ഇത് സ്വപ്നങ്ങളുടെ നൊമ്പരങ്ങളുടെ നിരാശയുടെ ആകാശമാണ്‌.....
വെറും  നിസ്സാരനായ മനുഷ്യന്‍റെ ചിന്തകളുടെയും വികാരങ്ങളുടെയും ആകാശം,,..
 എല്ലാ വേദനയിലും പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിസ്സഹായനായ മനുഷ്യന്‍റെ പ്രത്യാശയുടെ  ആകാശം...