Total Pageviews

Thursday, October 6, 2011

ഞാന്‍..


ഞാന്‍..
മഷി വറ്റിയ തൂലികയില്‍ ജീവിതം രചിച്ചവള്‍
സ്വന്തം കഥ കൊണ്ട് അന്നം തേടിയവള്‍


ഞാന്‍..
നഷ്ടപെടാന്‍ ഇന്ന് സ്വന്തമായി ഒന്നും ഇല്ലെന്ന തിരിച്ചറിവ് നേടിയവള്‍
അനന്തമായ യാത്രയില്‍ മാത്രം അഭയം കണ്ടവള്‍

ഞാന്‍..
സ്വന്തമായൊരു അസ്ഥിത്വംപോലും ഇല്ലാത്തവള്‍..
അന്യന്റെ മുന്‍പില്‍ ജീവിതത്തിനായി ഇരക്കുന്നവള്‍..

ഞാന്‍..
ഞാനെന്ന വാക്കിനു പോലും അധികമായവള്‍
ഇര കാത്തിരിക്കുന്നവര്‍ക്ക് മുന്‍പില്‍ ജീവന്‍ ബലി കഴിച്ചവള്‍,..

ഞാന്‍..
ചുറ്റിലും ഉള്ള ആയിരം ചോദ്യങ്ങളാല്‍ വിഴുങ്ങപെട്ടവള്‍..
ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങള്‍ക്ക് മുന്‍പില്‍
കുനിഞ്ഞ ശിരസ്സോടെ നഷ്ടപെടുന്ന അഭിമാനത്തിന്റെ അവസാന തരിയില്‍ ജീവിതത്തിന്റെ അര്‍ഥം കണ്ടവള്‍..

ഞാന്‍.. നഷ്ടങ്ങളുടെ ആദ്യ വാക്ക്

അവസാനത്തേയും....








3 comments:

  1. എല്ലാ നന്മകളും നേരുന്നു...

    ReplyDelete
  2. ജീവിതം സുന്ദരമാണ്, നിതാന്തസൌഭാഗ്യം നിറഞ്ഞതാണ്. ആദ്യകവിതയിൽ പറഞ്ഞതുപോലെ, ‘ഏഴാമാകാശവീഥിയിൽ തടസ്സങ്ങളും മുള്ളുകളും കണ്ടേക്കാം. അതൊക്കെ ചവിട്ടിനീങ്ങി മുന്നേറണം. മഹാഭാരതത്തിൽ, യുധിഷ്ഠിരന്റെ സ്വർഗ്ഗയാത്ര എങ്ങനെയെന്ന് വായിച്ചുനോക്കണം. എന്തു പ്രതിസന്ധികളേയും തരണം ചെയ്യാൻ നമ്മുടെ മനസ്സിന് സാധിക്കും. നിരാശ എന്നത് മനസ്സിൽ കയറിക്കൂടാൻ പാടില്ല, നിയന്ത്രിക്കണം. ഏകാന്തതയിൽ, യാത്രയിൽ, ചിന്തയിൽ, എഴുത്തുകളിൽ....എപ്പോഴും സന്തോഷവും നർമ്മവും മാത്രം കലർത്തുക. എപ്പോഴും ഉണ്മേഷമായി വർത്തിക്കുക.... നല്ലതുവരട്ടെ....അനുഗ്രഹാശിസ്സുകൾ......

    ReplyDelete
  3. ഇനി ഈ കവിതയുടെ കമെന്റ് > *സ്വന്തം അസ്ഥിത്വം ഇല്ലാത്ത ആരുമില്ല. *ഇരക്കുന്നത് മൃതിയെ തേടുന്നതിനു തുല്യം. ജീവിച്ചിരിക്കുമ്പോൾ എന്തും നേടാം, ഏതു പ്രതികാരവും ചെയ്യാം. ജീവനെ ത്യജിച്ചാലോ, എല്ലാം വിഫലം. (എന്റെ പേജിൽ വന്ന് ‘അങ്ങെത്തും മുമ്പേ’ എന്ന കഥ വായിക്കൂ. വീണ്ടും ഉണർന്നെഴുന്നേൽക്കൂ...) *ഇനി എഴുതുന്നതൊക്കെ ആശാവഹവും പ്രചോദനപ്രദവും, ഉയർച്ചയിലേയ്ക്കുള്ള ജീവിതത്തിനും വേണ്ടിയാകട്ടെ. ഒരു ‘ചെറുകഥാമത്സരം’ പ്രഖ്യാപിച്ചിട്ടുണ്ട്. കഥ എഴുതി അയയ്ക്കൂ. നല്ല ശുഭപ്രതീക്ഷാസമന്വയമായ കഥയാകട്ടെ. തുടക്കം കാണിച്ചിട്ടുണ്ട്. അയയ്ക്കുമല്ലോ......

    ReplyDelete